മാഞ്ചസ്റ്റർ : അഗാപ്പെ ക്രിസ്റ്റ്യൻ ഫെലോഷിപ്പിലെ സജീവാംഗമായ ഷാജി എബ്രഹാം (60) നിര്യാതനായി. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇടത്തൊട്ടിയിൽ കുടുംബാംഗമാണ്.
ഭാര്യ മിനി. മക്കൾ ഡാനി (നോട്ടിംഗ്ഹാം സർവകലാശാല വിദ്യാർത്ഥി), റേച്ചൽ (അക്വീനാസ് കോളേജ് വിദ്യാർത്ഥി), ജോയൽ (സ്റ്റോക്പോർട്ട് ഹൈസ്കൂൾ വിദ്യാർത്ഥി).
മാഞ്ചസ്റ്ററിലെ അഗാപ്പെ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ മേൽനോട്ടത്തിൽ സംസ്കാരം പിന്നീട് നടത്തുന്നതാണ്.
പാസ്റ്റർ ടോമി കുര്യൻ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
