ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1930 ജൂണ്‍ മൂന്നിന് മംഗലാപുരത്താണ് ജനനം. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു.

14-ാം ലോക്‌സഭയില്‍ അംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് എന്‍.ഡി.എ. സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. 15-ആം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.

70 കളിലെ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു ജോര്‍ജ് ഫര്‍ണാണ്ടസ്. കേന്ദ്രമന്ത്രിസഭയില്‍ പ്രതിരോധം, കമ്മ്യൂണിക്കേഷന്‍സ്, വ്യവസായം, റെയില്‍വെ തുടങ്ങിയ പ്രധാന വകുപ്പുകള്‍ വഹിച്ചിരുന്നു.

Comments (0)
Add Comment