സിസ്റ്റർ പെർസിസ് ജോണിന്റെ മാതാവ് മേരിക്കുട്ടി തോമസ് നിത്യതയിൽ

സിസ്റ്റർ പെർസിസ് ജോണിന്റെ മാതാവ് മേരിക്കുട്ടി തോമസ് നിത്യതയിൽ

ന്യൂഡൽഹി: പുനലൂർ ആരംപുന്ന വലിയവിളയിൽ കുടുബാംഗവും ഉത്തരേന്ത്യയുടെ അപ്പൊസ്‌തലനും ഐപിസി നോർത്തേൺ റീജിയൻ സ്ഥാപകനും ആയ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന അപ്പോസ്തലൻ പാസ്റ്റർ കെ.റ്റി. തോമസിന്റെ സഹധർമ്മണി മേരിക്കുട്ടി തോമസ് (84 വയസ്സ്) ആഗസ്റ്റ് 25 ഞായറാഴ്ച ഉച്ചക്ക് 1:30ന് നിത്യതയിൽ ചേർക്കപ്പെട്ടു. എല്ലാവരും സ്നേഹത്തോടെ ഗ്രീൻ പാർക്കിലെ അമ്മച്ചി എന്ന് ആണ് വിളിച്ചിരുന്നത്. വാർധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,  തന്മൂലം ന്യൂഡൽഹി ഗ്രീൻപാർക്കിലുള്ള ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ഐപിസി നോർത്തേൺ റീജിയന്റെ പ്രവർത്തനങ്ങളിൽ അപ്പോസ്തോലൻ പാസ്റ്റർ കെ.റ്റി തോമസിന് ഒരു കൈത്താങ്ങ് ആയിരുന്ന പ്രീയ കർത്തൃദാസി ഒരു പ്രാർത്ഥനാ വീരയുമായിരുന്നു. തന്റെ വേർപാട് ഉത്തരേന്ത്യൻ വിശ്വാസ സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.
മക്കൾ: സ്റ്റാൻലി തോമസ്, പരേതനായ ബഞ്ചമിൻ തോമസ്, സൂസൻ സാമുവേൽ, പാസ്റ്റർ സാമുവേൽ തോമസ്, പെർസിസ് ജോൺ. സിസ്റ്റർ പെർസിസ് ജോൺ ക്രൈസ്തവ സമൂഹത്തിൽ പ്രശസ്തയായ ഗായികയും വർഷിപ് ലീഡറും ആണ്.
മരുമക്കൾ: മാരി തോമസ്, പാസ്റ്റർ. സാമുവേൽ ജോൺ, അനിത സാമുവേൽ, എ.പി.ജോൺ.
കൊച്ചുമക്കൾ: ബഞ്ചമിൻ, ജോനാഥൻ,റെയ്ച്ചൽ, ഷോൺ, ഷാരോൺ, ഷെൽബി, ബെൻ, ഡാൻ, ജറമിയ,ജോഹാൻ, ജോനാഥൻ.
ശവസംസ്കാരം പിന്നീട്

Comments (0)
Add Comment