കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ ഒന്പതു വയസുകാരിയായ മലയാളി വിദ്യാർഥിനിയെ താമസിക്കുന്ന ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പുലിയൂർ പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീർത്ഥയാണ് മരിച്ചത്.
അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാത്രിയിലാണ് ഫ്ലാറ്റിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിൽ കുട്ടി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു വരുന്ന കുട്ടിയുടെ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരാൻ പോയതായിരുന്നു കുട്ടിയുടെ പിതാവ്.
വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയെ ശുചിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ അബ്ബാസിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം ഫോറൻസിക് നടപടികൾക്കായി കൊണ്ടു പോയി