ബെംഗളുരു: പ്രശസ്ത ക്രൈസ്തവ സാഹിത്യകാരനും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ബെംഗളുരു ആർ ടി നഗർ സഭയുടെ അസോസിയേറ്റ് ശുശ്രൂഷകനുമായ നിലമ്പൂർ കരളായി പണ്ടകശാല പാസ്റ്റർ തങ്കച്ചൻ പി. ഈശോ (75) ബെംഗളുരുവിൽ നിര്യാതനായി.
Glimpses of Christian Doctrine, History of Pentecostalism in India, Indian Pentecostal Theology & History ക്രിസ്തു ചരിത്ര പുരുഷൻ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംസ്കാരം 2020 ജനുവരി 3 വെള്ളി രാവിലെ 7.30 ന് കനകനഗർ 12th ക്രോസ്സിൽ , നമ്പർ 19 ഗ്രേയ്സ് വില്ലയിൽ ഭൗതികശരീരം കൊണ്ട് വരുന്നതും 9 മുതൽ ആർ ടി നഗർ ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 1.30 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ: ശോശാമ്മ വെച്ചൂച്ചിറ പുതുപറമ്പിൽ കുടുംബാംഗം. മക്കൾ: ജോസി (കാനഡ ) ,ബ്ലെസ്സി (റോസി – ബെംഗളുരു), ജിനു (യുഎസ്) മരുമക്കൾ: അജിത്ത് (കാനഡ), ജിനു ( ബെംഗളുരു), ഡോ.ആൻ (യുഎസ്)
ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു
തത്സമയ സംപ്രേഷണം ശാലോം ധ്വനിയുടെ ലൈവ് സ്ട്രീമിങ്ങായ ശാലോംബീറ്റ്സ് ടി വി യിൽ രാവിലെ 8 മുതൽ ഉണ്ടായിരിക്കുന്നതാണ്