കണ്ണൂര്‍: കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അതിൽ യാത്ര ചെയ്ത കന്യാസ്ത്രീ മരിച്ചു. അപകടത്തില്‍ കുടെയുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ സിസ്റ്റര്‍ സുഭാഷി എം സി (72)യാണ് മരിച്ചത്.
സിസ്റ്ററിന്റെ സഹോദരി ലീലാമ്മയുടെ മകന് ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്കോ (55), ഭാര്യ ഷൈലമ്മ (47), മകന് ഷിബിന്‍ (26) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു.
ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നു.
ഇന്ന് (ചൊവ്വ) കോട്ടയത്ത് നിന്നും മംഗലാപുരത്തേക്കുള്ള യാത്രയിൽ പുലര്‍ച്ചെ 4.30ന് കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു മറ്റൊരു കാറുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്.