അടൂർ: ചർച്ച് ഓഫ് ഗോഡ് പുനലൂർ ഡിസ്ട്രിക്ട് പാസ്റ്റർ ബാബു ചെറിയാന്റെ ഭാര്യാമാതാവും, പള്ളിപ്പാട് പ്ലാന്തറ പടീറ്റെതിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണിയുമായ ചിന്നമ്മ യോഹന്നാൻ (87) നിത്യതയിൽ പ്രവേശിച്ചു.
പരേതയുടെ സംസ്കാര ശുശ്രുഷയുടെ ഭാഗമായി ഫെബ്രുവരി 14ന് (വെള്ളി) പകൽ എട്ട് മണിയോടെ അടൂർ വടക്കടത്തുകാവിലുള്ള പാസ്റ്റർ എ.സി. ജോസിന്റെ ഭവനത്തിൽ പൊതുദർശനം വയ്ക്കുകയും തുടർന്ന്
പത്തര മണിയോടെ പള്ളിപ്പാട് സ്ഥിതി ചെയ്യുന്ന ദി പെന്തക്കോസ്ത് മിഷൻ സഭയിൽ ശുശ്രൂഷക്ക് ശേഷം സെമിത്തേരിയിൽ.
മക്കൾ: എൽസി തോമസ്, ഉഷ ബാബു, സലോമി ജോസ്, ലൈസ തങ്കച്ചൻ
മരുമക്കൾ: എ.പി. തോമസ് (പുത്തനങ്ങാടി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാസ്റ്റർ, കോട്ടയം), എ.സി. ജോസ് (അടൂർ ടൗൺ ഐ.പി.സി പാസ്റ്റർ)
എൻ.ആർ.തങ്കച്ചൻ (ആലപ്പുഴ)