ഡാളസ്: കരുവാറ്റ കക്കാട്ടുമഠത്തിൽ പരേതനായ പാസ്റ്റർ എ. ജി.ശാമുവേലിന്റെ മകൻ പാസ്റ്റർ അലക്സാണ്ടർ ശാമുവേൽ (അലക്സ് -71) ജൂലൈ 16 വ്യാഴാഴ്ച ഡാളസിൽ നിര്യാതനായി.
1985- ൽ അമേരിക്കയിലെ ഒക്കലഹോമയിലേക്ക് കുടിയേറിയ പാസ്റ്റർ അലക്സ് കുടുംബമായി ഐ. പി. എ. സഭയുടെ സജീവാംഗമായിരുന്നു. തുടർന്ന് 1992 ൽ ഡാളസിലേക്ക് താമസം മാറ്റി. ഡാളസ് വേർഡ് ഓഫ് ലൈഫ് ചർച്ച് ഓഫ് ഗോഡ് സഹ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
കോട്ടയം തോട്ടയ്ക്കാട് ചിറപ്പുറത്തു തണങ്ങുംപതിക്കൽ വീട്ടിൽ പരേതനായ തോമസ് ടി. ജോസഫിന്റെ (കൊച്ചൂട്ടി) മകൾ പൊന്നമ്മയാണ് സഹധർമ്മിണി.
മക്കൾ: അക്സ & വിനോദ് ഡേവിഡ് കൊണ്ടൂർ (ഡിട്രോയിറ്റ്) – ജോയിന്റ് സെക്രട്ടറി ഫോമ,
അബിഗയിൽ & നീൽ തോമസ്, ആഷിഷ് & ജെസ്ലിൻ അലക്സാണ്ടർ, ഫേബ & വിമൽ തോമസ്, ബ്ലസൻ & ആൻസ് അലക്സാണ്ടർ, ജോസൻ അലക്സാണ്ടർ (എല്ലാവരും ഡാളസിൽ). കൊച്ചുമക്കൾ: ജെയ്ഡൻ, പ്രോമിസ്, നഥനിയേൽ, ജിയാനാ. സംസ്കാരം പിന്നീട്.