വയനാട് : ഐ. പി. സി. നോർത്തേൺ റീജിയൻ ശ്രിനിവാസ്പുരി സഭാ ശുശ്രൂഷകൻ പാസ്റ്റർ റ്റി. എം ജോസഫിന്റെ പിതാവ് അഗപ്പേ ഫുൾ ഗോസ്പൽ പുതുശേരിക്കടവ് (വയനാട് ) സഭാഗവും ആയ തോപ്പിൽ മത്തായി (87) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
1960- ൽ എറണാകുളം- മൂവാറ്റുപുഴയിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിപ്പാർത്തു.റോമൻ കാത്തലിക്ക് പശ്ചാത്തലത്തിൽ നിന്നും 1983ൽ പെന്തകോസ്ത് അനുഭവത്തിൽ വരുകയും വിശ്വാസ സ്നാനം സ്വീകരിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ അനേകരെ അദ്ദേഹം അറിഞ്ഞ സത്യത്തിലേക്ക് നയിക്കുവാൻ ഇടയായി. അന്നുമുതൽ ഇന്നുവരെ വിശ്വാസത്തിനുവേണ്ടി വിശ്വത്ഥതയോടെ നിലനിന്ന് തന്റെ ഓട്ടം സ്ഥിരതയോടെ ഓടി തികച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് (20. 07. 2020). അഗപ്പേ ഫുൾ ഗോസ്പൽ പുതുശേരിക്കടവ് സഭാ സെമിത്തേരിയിൽ നടന്നു.
ഭാര്യ- മുവാറ്റുപുഴ രാജാക്കാട് തോട്ടത്തിൽ പരേതയായ മറിയക്കുട്ടി.
മക്കൾ : റ്റി എം സ്കറിയ, റ്റി എം കുര്യൻ, പാസ്റ്റർ റ്റി എം മനുവേൽ, ചിന്നമ്മ സണ്ണി, പാസ്റ്റർ റ്റി. എം, ജോസഫ് (ന്യൂഡൽഹി), റോസാ സാംകുട്ടി (ഗുജറാത്ത് ), ലില്ലി സാജൻ.
മരുമക്കൾ : ഏലിക്കുട്ടി സ്കറിയ, മറിയാമ്മ കുര്യൻ, ഏലിയാമ്മ മനുവേൽ, പരേതൻ സണ്ണി. എൻ. പി,
സാംകുട്ടി (ഗുജറാത്ത് ), സൂസൻ ജോസഫ് (ന്യൂഡൽഹി ), പാസ്റ്റർ. വി. വി. സാജൻ.
ശാലോം ധ്വനി കുടുംബത്തിൻ്റെ ദു:ഖവും പ്രത്യാശയും അറിയിക്കുന്നു.