ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55) നിത്യതയിൽ

ബെംഗളൂരു : ചർച്ച് ഓഫ് ​ഗോഡ് ഇൻ ഇന്ത്യ കർണ്ണാടക സംസ്ഥാന ശുശ്രൂഷകൻ പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയ ആഘാതമാണ് മരണ കാരണം.

ബെംഗളുരു എം.എസ് പാളയ ഭവനത്തിൽ നിന്നും ഭാര്യയും മകളൊടുമൊപ്പം നാട്ടിലേക്കുള്ള വിമാന യാത്രയിൽ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭൗതീക ശരീരം കേരളത്തിൽ ആയിരിക്കുന്നു . ചർച്ച് ഓഫ് ​ഗോഡ് ഇൻ ഇന്ത്യ കർണ്ണാടക സ്റ്റേറ്റ് എം.എസ്. പാളയ സഭയുടെ മുൻ ശുശ്രൂഷകനായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: മോൻസി. മകൾ: ഫേബ.

Comments (0)
Add Comment