ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എൽ.ജെ.പി പാർട്ടി നേതാവുമായ രാം വില്വാസ് പാസ്വാൻ (74) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാംവിലാസ് പസ്വാന്റെ വിയോഗം. അഞ്ച് ദശാബ്ദക്കാലമായി രാഷ്ട്രീയത്തിലുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലെ എണ്ണം പറഞ്ഞ അറിയപ്പെടുന്ന പ്രമുഖ നേതാക്കൻമാരിൽ ഒരാളാണ്.