കൊൽക്കത്ത: ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിലെ ശുശ്രൂഷകനും, ഐ.സി.പി.എഫ് നോർത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറിയുമായിരുന്ന, പാസ്റ്റർ ജോസഫ് ജോയിയുടെ സഹധർമ്മിണി സിസ്റ്റർ വിജി ജോസഫ് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. പഴംതോട്ടം സഭയിലെ ഞാറ്റുംകാല കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 24 ശനിയാഴ്ച നടക്കും.
ചില നാളുകളായി പ്രിയ ദൈവദാസി എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ബാബു ചെറിയാന്റെ ഭാര്യാ സഹോദരിയാണ് പരേത.
മക്കൾ: ജെറമിയ, ഗ്ലോറിയമോൾ