പാസ്റ്റർ ലിജു കോശിയുടെ (ഐ പി സി കർണാടക) ഭാര്യാപിതാവ് ചന്ദ്രശേഖർ അനിഗോൾ ബെംഗളൂരുവിൽ നിര്യാതനായി

ബാംഗ്ലൂർ: ഐ.പി.സി. സഭാ ശുശ്രൂഷകൻ പാ. ലിജു കോശി (ശാലോം ധ്വനി കർണ്ണാടക ചാപ്റ്റർ) യുടെ ഭാര്യാപിതാവ്, ബ്രദർ ചന്ദ്രശേഖർ അനിഗോൾ (67) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
എം.എസ്.പാളയ ബെഥേൽ ഐ.പി.സി. സഭാംഗമായിരുന്നു. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11.30.ന്, ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഗോകട്ട് ഷെപ്പേർഡ് മിഷൻ സ്കൂൾ ചെയർമാൻ, ഭാരത് മിഷൻ അഡ്വൈസറി ബോർഡ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
മക്കൾ: മഞ്ചുനാഥ്, സന്ദീപ്, സ്തുതി, മഹിമ.
മരുമക്കൾ: അശ്വിനി, സന്ധ്യ, പാ. ലിജു കോശി, അരുൺ.

കുടുംബത്തിന്റെ ദുഃഖത്തിൽ പ്രാർത്ഥനയോടെ പങ്കുചേരുന്നതോടൊപ്പം ശാലോം ധ്വനി കുടുംബത്തിന്റെ പ്രത്യാശയും ആശ്വാസവും അറിയിക്കുന്നു.

Comments (0)
Add Comment