കാനഡ, വിന്‍സർ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ പ്രഥമ പ്രസിഡണ്ട് പാസ്റ്റർ പി.എം. സാമുവലിൻ്റെ മകനും പാർക്ക് വുഡ് ചർച്ച് ഓഫ് ഗോഡ് സഭയുടെ ഡീക്കനുമായ ജോൺ ശാമുവേൽ (ജോണി-74 ) നിര്യാതനായി. മേരിക്കുട്ടിയാണ് മാതാവ്. സംസ്കാരം ഏപ്രിൽ 17 നു പാർക്ക് വുഡ് ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. ഭൗതീക ശരീരത്തിന്റെ പൊതുദർശനം വെള്ളിയാഴ്ച നടക്കും. അഞ്ചു പതിറ്റാണ്ടിലധികമായി കാനഡയിൽ പാർക്കുന്ന അദ്ദേഹം ആന്ധ്രാപ്രദേശിലെ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ: ഇലന്തൂർ മേമന കുടുംബാംഗമായ ഗ്രെയ്സ് (കുഞ്ഞുമോൾ).
മക്കൾ: പാസ്റ്റർ ജോയൽ, ജെയ്സൺ, ജെസ്സി;
മരുമക്കൾ: വെൻഡി ജോയൽ, ഷിബു, ഷൈനി ജെയ്സൺ.