ബെംഗളുരു: പത്തനംതിട്ട മണ്ണറകോളനി കാക്കനാട്ട് വിമുക്ത ഭടൻ കോശി വർഗീസിൻ്റ ഭാര്യ സാറാമ്മ വർഗീസ് (64) ബെംഗളുരുവിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി എബനേസർ വിവേക് നഗർ സഭാംഗമാണ്. സംസ്കാര ശുശ്രൂഷ ഇന്ന് (മെയ് 26) ഉച്ചയ്ക്ക് 12.30 ന് ഹൊസൂർറോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. പത്തനാപുരം വട്ടകൂട്ടയേൽ കുടുംബാംഗമാണ് പരേത.
മക്കൾ: സിമി (യു.എസ്), സിബി (ബെംഗളുരു), അബി (ഷാർജ).
മരുമക്കൾ: സന്തോഷ്, പ്രിയ, സോണ.