കേപ്ടൗൺ: യൂത്ത് വിത്ത് എ മിഷൻ (YWAM) ഡയറക്ടറും അന്തർ ദേശീയ മിഷൻ ലീഡറും, ‘ദി ഫാദർ ഹാർട്ട് ഓഫ് ഗോഡ്’ എന്ന ലോകപ്രശസ്ത പുസ്തകത്തിൻ്റെ രചയിതാവുമായ ഫ്ലോയ്ഡ് മക്ലംഗ് നിര്യാതനായി. 2021 മെയ് 29 ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽവച്ചായിരുന്നു അന്ത്യം. 75 വയസായിരുന്നു. അഞ്ചുവർഷമായി രോഗബാധിതനായിരുന്നു. 1945 ൽ അമേരിക്കയിൽ ജനിച്ച ഫ്ലോയ്ഡ് ലീ മക്ലംഗ് ജൂനിയർ, യൂത്ത് വിത്ത് എ മിഷനിൽ 35 വർഷം പ്രവർത്തിച്ചു, എട്ട് വർഷം ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടറായി. 50 വർഷത്തിലേറെ നീണ്ട ശുശ്രൂഷയിൽ മക്ക്ലംഗ് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ താമസിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും കുറേക്കാലം അദ്ദേഹം മിനിസ്ട്രി ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായ ദ ഫാദർ ഹാർട്ട് ഓഫ് ഗോഡ് ഉൾപ്പെടെ 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: സാലി
മക്കൾ: മിഷ തോംസൺ, മാത്യു മക്ലംഗ്.