കുന്നത്തൂർ: തുരുത്തിക്കര പാലത്തിട്ടയിൽ പാസ്റ്റർ പി.ജെ. ഡാനിയേൽ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം ജൂൺ 7-ാം തീയതി തിങ്കളാഴ്ച രാവിലെ 9.30 ന് ഭവനത്തിലെത്തിച്ച് തുരുത്തിക്കര ബെഥേൽ ഗോസ്പൽ അസംബ്ലിയുടെ നേതൃത്വത്തിൽ
ശുശ്രൂഷകൾക്കുശേഷം സംസ്കാരം ഒരു മണിയോടുകൂടി നടക്കും.
ചില വർഷങ്ങളായി വാർദ്ധക്യ സഹജമായ ക്ഷീണത്താൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. പ്രശസ്ത സുവിശേഷകൻ സി.ജെ. മനുവേൽ ഉപദേശിയുടെ ഭാര്യ സൂസമ്മയുടെ പിതാവാണ് പരേതൻ. പെന്തക്കോസ്തൽ അസംബ്ലീസ് ഓഫ് ദി വേൾഡ് സഭയുടെ ശുശ്രൂഷകനായി ദീർഘനാൾ സേവനമനുഷ്ഠിച്ചിരുന്നു പ്രിയ ദൈവദാസൻ.
ഭാര്യ: തങ്കമ്മ ഡാനിയേൽ.
മറ്റു മക്കൾ: പാസ്റ്റർമാരായ പി.ഡി സോളമൻ, പി.ഡി. ബാബു, പി.ഡി. ജോസഫ്, പി.ഡി. സാം, പി.ഡി. ജോഷ്വ, റോസമ്മ, പി.ഡി. ജോൺസൻ (സൗദി അറേബ്യ)
മറ്റു മരുമക്കൾ: റോസമ്മ, ലിസി, സാറാമ്മ, പ്രിൻസി, ലിനി, പാസ്റ്റർ ജോണിക്കുട്ടി, ബെറ്റി.