തിരുവല്ല : പാസ്റ്റർ.വി .കുഞ്ഞുമോൻ, ചുമത്ര (80)താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ദീർഘ വർഷങ്ങൾ സൈനിക സേവനം ചെയ്ത് വിരമിച്ച ശേഷം സാധാരണ ഒരു വിശ്വാസിയായി മുൻപോട്ട് പോകുമ്പോൾ വ്യക്തമായ ദൈവവിളി തിരിച്ചറിഞ്ഞു 1992 ഇൽ ദൈവവേലയ്ക്കായി പൂർണ്ണമായി സമർപ്പിക്കുകയും ഭവനത്തിൽ ഒരു ആത്മീയ കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു.
തിരുവല്ലയിലുള്ള ചുമത്ര എന്ന കൊച്ചു ഗ്രാമത്തിൽ ആ നാളുകളിൽ അനേകം സുവിശേഷ യോഗങ്ങൾ നടത്തുകയും അനേകരെ ക്രിസ്തുവിങ്കലേക്ക് ആനയിക്കുകയും ചെയ്തു.തുടർന്ന് ഭവനത്തിൽ ആരംഭിച്ച സഭാ കൂടിവരവ് ഒരു വലിയ കൂട്ടായ്മയായി വളരുകയും “ബെഥേൽ ചർച് ഓഫ് ഗോഡ് “എന്ന പേരിൽ ഒരു സഭാ പ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്തു.
ചുമത്രയിൽ ഇന്നുള്ള അനേകം ദൈവമക്കളെയും ദൈവദാസന്മാരെയും രക്ഷയിലേക്ക് നടത്തിയ പ്രിയ ദൈവദാസൻ “ചുമത്രയുടെ അപ്പോസ്തോലൻ “എന്ന പേരിനു തികച്ചും അർഹനാണ്.തനിക്ക് ലഭിച്ച ആയുസ്സിൽ പ്രാരംഭമായി ഇന്ത്യൻ സൈന്യത്തിൽ ഒരു പടയാളിയായും പിന്നീടുള്ള ദീർഘവർഷങ്ങൾ ക്രിസ്തുയേശുവിന്റെ ധീരപടയാളിയായും സേവനം അനുഷ്ഠിക്കുവാൻ ദൈവം ഭാഗ്യം ഒരുക്കി.
ഭാര്യ : കെ.കെഅമ്മിണി,
മക്കൾ : റെജിമോൻ(ഖത്തർ),പാസ്റ്റർ.റോബിൻസൺ,റിജോമോൾ,റിഞ്ചുമോൻ(ബഹ്‌റൈൻ).
സംസ്ക്കാരം പിന്നീട്