മുംബൈ. മനുഷ്യാവകാശ പ്രവര്ത്തകന് ഫാദര്‍ സ്റ്റാന്‍ സ്വാമി (84) മുംബൈയില്‍ അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് മരണം. പാര്‍ക്കിന്‍സണ്‍സ് രോഗിയായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരത്തേ കോവിഡ് ബാധിച്ചിരുന്നു. സ്റ്റാന്‍ സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കുന്നതെന്ന് ബോംബെ ഹൈക്കോടതി. ചികില്‍സ വൈകിയെന്ന് സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്. മരണത്തിനുത്തരവാദികള്‍ എന്‍ഐഎയും മഹാരാഷ്ട്ര സര്‍ക്കാരുമെന്ന് അഭിഭാഷകന് ആരോപിച്ചു.