റവ പി ഐ എബ്രഹാം (കാനം അച്ഛൻ -91)വിട്ട് പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ

ചമ്പക്കര : യാക്കോബായ സഭയിൽ വൈദികനായിരിക്കെ പെന്തകോസ്ത് വിശ്വാസം സ്വീകരിച്ച് കാനം അച്ചൻ എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെട്ടിരുന്ന അനുഗ്രഹീതനായ സുവിശേഷ പ്രസംഗകനും എഴുത്തുകാരനും ആയ കാനം അച്ചൻ താൻ പ്രിയം വെച്ച കർത്താവിൽ നിദ്ര പ്രാപിച്ചു. അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

1933 ഒക്ടോബർ 20 നു കോട്ടയം ജില്ലയിൽ ചെലക്കൊമ്പു ഗ്രാമത്തിൽ പാറക്കൽ എന്ന യാക്കോബായ കുടുംബത്തിൽ ഐസക് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ബാല്യം മുതൽ ആത്മീയ തല്പരനായിരുന്നു. സണ്ടേസ്കൂൾ വിദ്യര്തിയായിരിക്കെ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചു. 1958-ൽ വൈദീക പഠനത്തിനു ശേഷം പട്ടം സ്വീകരിച്ചു വൈദീകനായി കോട്ടയം ജില്ലയിൽ വിവിധ പള്ളികളിൽ ശുശ്രൂഷിച്ചു. യാക്കോബായ സഭയുടെ വചനവിരുദ്ധ നിലപാടുകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ വിശ്വാസികളെ ബോധവൽക്കരിച്ചു. പലപ്പോഴും സഭാനേതൃത്വം അച്ഛനെ വിസ്തരിക്കുകയും സഭാനടപടികളും ഉപദേശങ്ങളും ലംഖിക്കരുതെന്നു മുന്നറിയിപ്പ് നല്കുകയും ചെയ്തു.

കങ്ങഴ ചെറ്റെടം പള്ളി വികാരിയായിരിക്കെ 1966-ൽ ഓഗസ്റ്റ്‌ 3 നു മണിമലയാറ്റിൽ സി സി മാത്യു എന്ന ജോർജ് സാറിന്റെ കൈക്കീഴിൽ വിശ്വാസസ്നാനം സ്വീകരിച്ചു. സ്നാനമെറ്റെങ്കിലും പൌരോഹിത്യം ഉപേക്ഷിച്ചില്ല. എന്നാൽ അച്ഛന്റെ സ്നാന വാർത്ത വൻ പ്രാധാന്യത്തോടെ സീയോൻകാഹളം മാസികയിൽ അച്ചടിച്ച്‌ വന്നതോടെ സഭ കാനം അച്ഛനെ മുടക്കി.

കേരളത്തിൽ പെന്തകോസ്ത് സഭകൾ സഭാ വിഭാഗ വ്യത്യസമെന്യെ കാനം അച്ഛനെ പ്രസംഗകൻ എന്ന നിലയിൽ അംഗീകരിച്ച് ആദരിച്ചു. വിശ്രമമില്ലാതെ 1967 മുതൽ തന്റെ അവസാന നാളുകൾ വരെയും അദേഹം പ്രസംഗിക്കുകയും എഴുതുകയും ചെയ്തിരുന്നു

സംസ്കാരം പിന്നീട്

Comments (0)
Add Comment