എറണാകുളം: ഗുഡ്ന്യൂസ് വാരിക മാനേജിംഗ് എഡിറ്ററും ഐപിസി മുൻ ജനറൽ ട്രഷററുമായിരുന്ന തോമസ് വടക്കേക്കുറ്റ് (88) യാത്രയായി. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കടവന്ത്രയിലെ ഭവനത്തിൽ വിശ്രമിച്ചുവരുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ 48 വർഷമായി ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. 1964 മുതൽ എഴുത്ത് മേഖലയിൽ സജീവമായ വടക്കേക്കുറ്റ് ഇംഗ്ലീഷ് വീക്കിലിയായ പ്ലാൻറ്റിംഗ് ആൻറ് കോമേഴ്സിൻറെ ചീഫ് എഡിറ്ററും മിഡ് ഡേ പത്രമായ കേരളാ മിഡ് ഡേ ടൈംസിന്റ പ്രിൻററും ചീഫ് എഡിറ്ററും ആയിരുന്നു
കോട്ടയം സ്വദേശിയായ അദ്ദേഹം ജോലിയോടുള്ള ബന്ധത്തിൽ എറണാകുളത്ത് കുടിയേറിപാർക്കുകയും അവിടെ വെളഞ്ഞമ്പലം ഐപിസി യുടെ വളർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ചിരുന്നു. അദ്ദേഹം രൂപം നൽകിയ അഡ്മിറൽ എയർ ട്രാവൽസിനു ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ശാഖകൾ ഉണ്ടായിരുന്നു.
കേരള മിഡ്-ഡേ റ്റൈംസ് എന്ന പത്രം പ്രസിദ്ധീകരിച്ചിരിച്ചിരുന്നു. എറണാകുളത്തിന്റെ മദർ തെരേസ എന്നറിയപ്പെട്ട ഈഡിത്ത് ഗ്രീറ്റ് കലൂരിൽ തുടങ്ങിയ അനാഥാലയത്തിൻറെ പ്രവർത്തനങ്ങളിൽ പങ്കാളിയായ വടക്കേക്കുറ്റ് പിന്നീട് അതിന്റെ ചീഫ് ഫങ്ഷനറിയായി. കലൂർ ഗ്രീറ്റ്സ് അക്കാഡമി പ്രവർത്തനങ്ങളിലും സാരഥ്യം വഹിച്ചു.
ഭാര്യ : ഏലിയാമ്മ. മക്കൾ: സാബു, മിനി മറിയം , ഗ്ലോറി വർഗീസ് (USA), മേഴ്സി ജോൺ (UAE) , സാം തോമസ് (USA), സന്തോഷ് (USA). മരുമക്കൾ: അനിത, വിജു, ഷാജി മണിയാറ്റ് , ആഷ്ലി ജോൺ, എൽസ, ജോയ്