എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: പ്രക്ഷുബ്ധമായ ഒരു നൂറ്റാണ്ടിനിടയിൽ ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരിയും സ്ഥിരതയുടെ പാറയുമായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസ്സായിരുന്നു.

ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. ഇന്ന് രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953 ല്‍ ആയിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

Comments (0)
Add Comment