മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 വരെ ബാംഗ്ലൂർ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കും.
സംസ്കാര ശുശ്രൂഷ മെയ് 22 തിങ്കളാഴ്ച രാവിലെ 8 മുതൽ 1 വരെ എറണാകുളം പാലാരിവട്ടം കമ്മനം റോഡിലുള്ള എക്സോഡക്സ് ചർച്ച് ഹാളിൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടക്കും
ബാംഗ്ലൂർ : ക്രൈസ്തവ ഗാനകൈരളിക്ക് സുപരിചിതനും ഗാനരചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു .കിഡ്നിയുടെ തകരാറും മറ്റ് അനുബന്ധ ശാരീരിക അസ്വസ്ഥകളും തന്നെ അലട്ടിക്കൊണ്ടിരിന്നു. അൽപ നിമിഷം മുമ്പ് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പട്ടു
കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിദ്ധ്യമായി നിലകൊണ്ടിരുന്നു, അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്ത കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ചു. പാസ്റ്റർ ഭക്തവത്സലൻ, “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും താൻ പിന്നിട്ട വഴികളിലെ ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്.
ബാംഗ്ലൂരിലെ പെന്തെക്കൊസ്ത് സഭകളിലെ വിശ്വാസികളെയും ശുശ്രൂഷകരെയും ഒത്തൊരുമിപ്പിച്ച് ഉപദേശ ഐക്യമുള്ള സഭകളുടെ സംയുക്ത സംരംഭമായ് “പെന്തെക്കൊസ്ത് ” എന്ന പേരിൽ 2006 മുതൽ ആത്മീയ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു.
കർണാടക ചർച്ച് ഓഫ് ഗോഡ് സഭയുടെ ജനറൽ മിനിസ്റ്റർ ആയിരുന്നു.
“പരിശുദ്ധൻ മഹോന്നത ദേവൻ” എന്ന ഈ ഗാനത്തിന്റെ ജന്മദിനം. 1983 ഡിസംബർ 8 ന് ബാംഗ്ലൂരിലുള്ള ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ആഡിറ്റോറിയത്തിൽ നടന്ന പ്രഥമ വിവാഹം ആയിരുന്നു പാസ്റ്റർ ഭക്തവത്സലൻ ബീനാ ഭക്തവത്സലന്റേയും വിവാഹം. അന്നായിരുന്നു പരിശുദ്ധൻ മഹോന്നത ദേവൻ എന്ന ഗാനം പിറവിയെടുത്തതും.
ഭാര്യാ : ബീന
മക്കൾ : ബിബിൻ , ബിനി , ബെഞ്ചി