കോട്ടയം: ചങ്ങനാശേരി അതിരൂപതാംഗവും പ്രശസ്ത ക്രിസ്ത്യൻ ഭക്തിഗാന രചയിതാവുമായ ഫാ. ജോർജ് ഉൗന്നുകല്ലിൽ (ഫാ. ജി.റ്റി. ഉൗന്നുകല്ലിൽ-81)നിര്യാതനായി.
സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ പ്രാരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍…’ അടക്കമുള്ള അനേകം ഗാനങ്ങളുടെ രചയിതാവായിരുന്നു. ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചിരുന്ന പ്രിയ വൈദികന്റെ വേർപാട് ഇന്നലെ ഉച്ചയ്ക്കായിരുന്നു.
മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നത്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 8.30ന് തടിയൂരുള്ള ഭവത്തിൽ ആരംഭിക്കും. ഉൗന്നുകല്ലിൽ ഒ.കെ.തോമസ്-മറിയാമ്മ ദമ്പതികളുടെ മകനാണ്.