അൽഖോബാർ: ഹൃദയാഘാതം മൂലം മലയാളി യുവാവ് അൽഖോബാറിൽ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ മാത്യുവാണ് (25) മരിച്ചത്. ഉറക്കത്തിലാണ് മരിച്ചത്. പിതാവ് രാവിലെ വിളിച്ചപ്പോഴാണ് മരിച്ചതായി മനസിലായത്.
സ്വകാര്യകമ്പനിയായ മാജിദ് അൽദോസരിയിൽ സേഫ്റ്റി വിഭാഗം ജീവനക്കാരനായിരുന്നു. ജോർജ്, സോഫി ദമ്പതികളുടെ മകനാണ്. ആറുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ: ജിനിൻ. ഏക സഹോദരി: ജിഫിലി. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. നാട്ടിൽ കൊണ്ടുപോകും.