ഒരിക്കൽ കടുങ്ങനും കേളനും കൊന്നനും ഒരുമിച്ച് ഒരിടത്തേക്ക് പോയി. വഴിക്കെ ഒരു പുഴ കടക്കണം. വഞ്ചിയില്ലന്നു കണ്ടപ്പോൾ നീന്തി അക്കരെ കയറുവാൻ തീരുമാനിച്ചു. ഉടുമുണ്ടഴിച്ചു തലയിൽ കെട്ടി. മൂവരുടെയും പക്കലുണ്ടായിരുന്ന പേനാക്കത്തികൾ അക്കരെ കയറുന്നതുവരെയും വായിൽ കടിച്ചു പിടിക്കാൻ തീരുമാനിച്ചു. നീന്തി കുറച്ചുചെന്നപ്പോൾ പേനകത്തിയെക്കുറിച്ചുള്ള കരുതൽ നിമിത്തം മുൻപേ നീന്തുന്ന കൊന്നനെ പുറകെയുള്ള കടുങ്ങനോട് കത്തി കളയല്ലേ കടുങ്ങാ എന്നെ ഒരുപദേശം. കത്തി വള്ളത്തിൽ! കൊന്നൽ വിഡ്ഢിത്തം മനസ്സിലാക്കി ബുദ്ധിമാനായ കടുങ്ങാൻ “അത്ര ഭോഷൻ ഞാനല്ല” എന്നു മറുപടി പറഞ്ഞു. അവന്റെ കത്തിയും വെള്ളത്തിലായി. രണ്ടു പേരുടെയും മണ്ടത്തരം ഓർത്തു നല്ല വിവേകവുമല്ല കേളകട്ടെ “അക്കരെ ചെന്നേ ഞാൻ മിണ്ടു” എന്ന് വീരവാദം പറഞ്ഞു. ആ കത്തിയും വെള്ളത്തിൽ വീണു. അക്കരെ ചെന്നതിന്റെ ശേഷം തങ്ങളിൽ ആരാണ് കൂടുതൽ ഭോഷൻ എന്നതിനെ ചൊല്ലി അവർ തമ്മിൽ വലിയ ഒരു വക്കാണവും നടന്നത്രെ