ബ്രദർ സുനിൽ മങ്ങാട്ട് – ശാലോം ധ്വനി
ഏറ്റുമാനൂരിൽ നിന്നും ഭാര്യവീടായ കൊട്ടാരക്കരയിലേക്ക് യാത്രയായ പാസ്റ്റർ അനിൽ കുറിച്ചിമുട്ടവും ഭാര്യ അനിലയും ദൈവത്തിന്റെ അത്ഭുത കരുതൽ ഒരിക്കലൂടെ അനുഭവിച്ചറിഞ്ഞു.പാ അനിലും സഹധർമ്മിണിയും നടക്കുന്നതിനിടയിൽ തങ്ങളുടെ മുൻപിലുള്ള, ഒരു ഇലക്ട്രിക് പോസ്റ്റിൽ ലക്ഷ്യം തെറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.രോഗബാധിതനായ ഭാര്യാപിതാവിനെ കാണുവാൻ ശനിയാഴ്ച ( 18/9/2021 ) വൈകുനേരം കൊട്ടാരക്കരയിലെ പുത്തൂർ എന്ന സ്ഥലത്തു വാഹനമിറങ്ങിയ പാസ്റ്റർ അനിൽ,വീട്ടിലേക്കു ആവിശ്യമായ സാധനങ്ങൾ വാങ്ങുവാൻ കടയിലേക്ക് നടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
തങ്ങളുടെ എതിരെ വന്ന മാരുതി എർട്ടിഗോ എന്ന വാഹനം.. ഡ്രൈവരുടെ അശ്രദ്ധയാൽ അൻപതു മീറ്ററോളം വലതു വശത്തൂടെ ലക്ഷ്യം തെറ്റി വന്നാണ് പോസ്റ്റിൽ ഇടിച്ചത്. പാസ്റ്റർ നടക്കുന്നതിന്റ മുൻപിലുള്ള ഏകദേശം ഇരുപതു മീറ്റർ മാറിയുള്ള പോസ്റ്റിൽ വാഹനം ഇടിച്ചില്ലായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
കർതൃവേലയും അധ്യാപനവും കൈമുതലാക്കിയ പാസ്റ്റർ അനിൽ ചങ്ങനാശ്ശേരി അമര പി ആർ ഡി എസ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക് ചറർ ആണ്. നിലപാടുകൾ തുറന്നു സംസാരിക്കുന്ന പാസ്റ്റർ , ഭാര്യയും രണ്ടു ആൺമക്കളും അടങ്ങുന്നതാണ് കുടുംബം.പ്രീയ അനിൽ സാറിനെയും കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുക.വലിയവനായ ദൈവത്തിന്റെ കരുതലും സൂക്ഷിപ്പും അനുഭവിച്ച വിധമോർത്തു ദൈവത്തിനു നന്ദി പറയുകയാണ് പാസ്റ്റർ അനിൽ കുറിച്ചിമുട്ടവും ഭാര്യ അനിലയും.