ഇന്ന് ലോക ആരോഗ്യ ദിനം

ഇന്ന് ലോക ആരോഗ്യ ദിനം

ഇന്ന് ഏപ്രിൽ 7-ാം തീയതി, ലോക ആരോഗ്യ ദിനം. എല്ലാ വര്‍ഷവും ഈ ദിവസമാണ് ലോക ആരോഗ്യ ദിനമായി ആഘോഷിക്കുന്നത്. 1948 ല്‍ ആദ്യത്തെ ആരോഗ്യ അസംബ്ലി ആരംഭിച്ചതിന് ശേഷം 1950 മുതലാണ് ലോക ആരോഗ്യ ദിനം ആഘോഷിച്ച് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ മുന്‍ഗണനാ മേഖലയെ ഉയര്‍ത്തി കാണിച്ച് ഒരു പ്രത്യേക ആരോഗ്യ വിഷയത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക’ എന്നതാണ് ഇത്തവണത്തെ ആശയം.

കഴിഞ്ഞ 50 വര്‍ഷമായി മാനസികാരോഗ്യം, മാതൃ, ശിശു സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ സംഘടന വെളിച്ചത്ത് കൊണ്ടുവന്നു. ആഗോള ആരോഗ്യത്തിന്റെ സുപ്രധാന മേഖലകളില്‍ ലോകമെമ്പാടും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമായി ഈ ദിനത്തെ കാണുന്നു. ലോകാരോഗ്യ സംഘടന ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു. നമ്മുടെ ലോകം ഒരേ പോലെയല്ലെന്ന് പറഞ്ഞ ലോകാരോഗ്യ സംഘടന, ചിലര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭിച്ചെന്നും മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച ആരോഗ്യകരമായ ജീവിതം നയിക്കാമെന്നും കോവിഡ്-19 ലൂടെ മനസിലായെന്ന് പറഞ്ഞു. 2021 ലെ ലോകാരോഗ്യ ദിനത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് ചില ഗ്രൂപ്പുകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും രോഗങ്ങളും തടയാന്‍ കഴിയുമെന്ന് പറഞ്ഞു. ലക്ഷ്യം കൈവരിക്കുന്നതിന് നാല് പ്രധാന ഘട്ടങ്ങള്‍ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. “അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, വിശ്വസനീയമായ ഡാറ്റ ശേഖരിക്കുന്നു, അസമത്വങ്ങള്‍ പരിഹരിക്കുന്നു, അതിര്‍ത്തികളില്ലാതെ പ്രവര്‍ത്തിക്കുന്നു”. ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

നല്ല ആരോഗ്യം ലഭിക്കാൻ ചെയ്യേണ്ടതെന്തൊക്കെ ?

  • ആരോഗ്യ പൂർണമായ ഭക്ഷണം (Food) കഴിക്കണം
    *ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക
    *ആവശ്യത്തിന് വെള്ളം കുടിക്കുക
    *വ്യായാമം ചെയ്യുക
    *ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുക
    *ആവശ്യത്തിന് ഉറങ്ങുക
    *പുകവലി, പുകയില, മദ്യം, പഞ്ചസാര അടങ്ങിയിട്ടുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
Comments (0)
Add Comment