യു ക്കെ : യുറോപ്പ്യൻ മലയാളി പെന്തക്കോസ്ത് കമ്മ്യൂണിറ്റി (ഇ എം പി സി ) ഏക ദിന സമ്മേളനം നവംബർ 2 ശനിയാഴ്ച്ച , നോർത്താംപ്ടനിൽ നടത്തപ്പെടുന്നു. ഇ എം പി സി ചെയർമാൻ റവ. ഡോ . ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ രാജു മേത്ര മുഖ്യ പ്രഭാഷകൻ ആയിരിക്കും. യുവജങ്ങൾക്കായുള്ള പ്രത്യേക സെഷൻ പാസ്റ്റർ വർഗ്‌ഗീസ് എം ശാമുവേൽ നയിക്കും. ഇ എം പി സി ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
വൈസ് ചെയർമാൻ പാസ്റ്റർ സി റ്റി ഏബ്രഹാം , സെക്രെട്ടറി പാസ്റ്റർ ബിജു ചെറിയാൻ , ജോയിന്റ് സെക്രെട്ടറി പാസ്റ്റർ മനോജ് ഏബ്രഹാം , കോൺഫറൻസ് കൺവീനർ പാസ്റ്റർ സജി മാത്യു , ലോക്കൽ കൺവീനർ ബ്രദർ ബിജു വില്യംസ് , ബ്രദർ വിൽസൺ ചാക്കോ , മീഡിയ & പബ്ലിസിറ്റി ബ്രദർ റെജിൻ കുര്യാക്കോസ് എന്നിവർ മീറ്റിംഗിനെ നേതൃത്വം നൽകുന്നു.
EMPC Registration form: https://forms.gle/A5MFVwFK7DsS4UwP7