വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങളില്ല: വേൾഡ് ഓവർകമേഴ്സ് ക്രിസ്ത്യൻ ചർച്ച്

നോർത്ത് കരോലിന, യു.എസ്.: കോവിഡ്‌ – 19 നുള്ള പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതുവരെ ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുയോഗങ്ങൾ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോർത്ത് കരോലിനയിലുള്ള വേൾഡ് ഓവർകമേഴ്സ് ക്രിസ്ത്യൻ ചർച്ച് വെളിപ്പെടുത്തി.
മതപരമായ യോഗങ്ങളുടെ കൂട്ടങ്ങളുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി കാണിക്കുന്ന ഒരു പുതിയ റിപ്പോർട്ടിന് മറുപടിയായിട്ടാണ് സഭാ വക്താവ് പ്രതികരിച്ചത്. നോർത്ത് കരോലിന ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസിന്റെ ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ “കോവിഡ് ബാധിതരോ വാഹക രോ ആയവരുമായി14 ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന സമ്പർക്കങ്ങളാണ് വ്യാപനത്തിന്റെ വേഗത കൂട്ടുന്നതെ”ന്നു പറയുന്നു. പൊതു വസതി, കായിക വിഷയമായ സംഘം, സാഹോദര്യതല സംഘത്തിലെ അംഗത്വം അല്ലെങ്കിൽ സമാന സമ്മേളനങ്ങൾ എന്നിവയിലൂടെ സമ്പർക്കം ആകാം.

നോർത്ത് കരോലിനയിലെ ഏറ്റവും വലിയ സഭകളിലൊന്നാണ് വേൾഡ് ഓവർകമേഴ്സ് ക്രിസ്ത്യൻ ചർച്ച്.

Comments (0)
Add Comment