കാലിഫോർണിയ: കോവിഡ്-19 മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മരിച്ചവരുടെ മൃതദ്ദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വലയുകയാണ് അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റ്. കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് രാജ്യത്തുടനീളമുള്ള സമൂഹങ്ങളെ ബാധിച്ചതിനാൽ, സതേൺ കാലിഫോർണിയയിലെ ഹോട്ട് സ്പോട്ടിലെ ശവസംസ്ക്കാര കേന്ദ്രങ്ങൾ പറയുന്നത്, മൃതദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതെ ദു:ഖിതരായ കുടുംബങ്ങളെ പിന്തിരിപ്പിക്കണമെന്നാണ്. സാധാരണ നടത്തുന്നതിനെക്കാൾ അഞ്ചിരട്ടി സംസ്കാരങ്ങൾ നടത്തേണ്ടി വരുന്നതിനാലാണിത്. മിക്ക കേന്ദ്രങ്ങളും വലിയ ഫ്രീസറുകൾ പുതുതായി കരുതേണ്ടി വരുന്നു.
350,000 കോവിഡ്-19 മരണങ്ങൾ അമേരിക്കയിൽ എത്തുമ്പോൾ മോർച്ചറികളിൽ ഇടമില്ലാതാകുന്നുവെന്ന് സ്റ്റേറ്റ് ഫ്യൂണറൽ ഡയറക്ടേഴ്സ് അസോസിയേഷൻ മേധാവി. രാജ്യത്ത് 20 ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചിരിക്കുന്നതായാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാല തയ്യാറാക്കിയ കണക്കുകൾ. കഴിഞ്ഞ ഒരാഴ്ചയിലധികമായി രാജ്യവ്യാപകമായി ശരാശരി 2500 ഓളം മരണങ്ങളാണ് സംഭവിക്കുന്നത്.