കാലിഫോണിയ: 2021ൽ വീണ്ടും തീരുമാനങ്ങളിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. കാപിറ്റോൾ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണമേർപ്പടുത്താനൊരുങ്ങി ഫെയ്സ്ബുക്ക് സി.ഇ.ഓ മാർക്ക് സക്കർബർഗ്. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫെയ്സ്ബുക്ക് മേധാവി പ്രസ്താവിച്ചു. ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളിൽ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കുകയും ചെയ്യും. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ ഫെയ്സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം.
‘അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനോ ഇത്തരം ചർച്ചകൾ സഹായകമാകാം. എന്നാൽ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിച്ച പ്രധാന പ്രതികരണം മാർക്ക് കൂട്ടിച്ചേർത്തു.