ഡാളസ്: കോവിഡ് മഹാമാരിയിൽ നിന്നു വിടുതലിനായും ശക്തമായ ആത്മീക ഉണർവ്വിനായും ഗത്സമന പ്രാര്‍ത്ഥന കമ്മ്യൂണിറ്റി (GPC) എന്ന സംഘടനയിലെ ഒരു കൂട്ടം ദൈവദാസന്മാരുടെ നേതൃത്വത്തിൽ ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളിലുമുള്ള ദൈവജനങ്ങൾ എല്ലാ മാസത്തിലും നിശ്ചിത ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. 2021 ജൂണ്‍ മാസം 4, 5 തീയതികളില്‍ (ഇന്നും നാളെയും) നടക്കുന്ന മീറ്റിംഗില്‍ 38 ലധികം സഭകൾ പങ്കെടുക്കുന്നു. സം മീറ്റിംഗ് ആയി ക്രമീകരിച്ചിരിക്കുന്ന ഈ യോഗത്തില്‍ താല്പര്യം ഉള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. പാസ്റ്റര്‍മാരായ മാത്യു ശാമുവല്‍, പി.എം. ജോര്‍ജ്ജ്, ടി.എ. ശാമുവല്‍, റവ. ടി.എ. വര്‍ഗ്ഗീസ് എന്നിവര്‍ ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നു.
‘ബെഥേൽ ഐലൻഡ് മിഷൻ ഇന്റർനാഷണൽ’ (BIMI), ഡാളസ് സിറ്റിയില്‍ നിന്നുള്ള 65 ഓളം സഭകള്‍ ചേരുന്ന കൂട്ടായ്മയായ ‘ഡാളസ് ഫോർട്ട്വർത്ത് സിറ്റിവൈഡ് പ്രയർ ഫെലോഷിപ്പ്’ എന്നീ സംഘടനകൾ ഒരുമിച്ച് ചേര്‍ന്നാണ് ഈ തുടര്പ്രാര്ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിയ ഈ കൂട്ടായ പ്രവര്‍ത്തനത്തില്‍ സഭാ സഘടനാ വത്യാസമില്ലാതെ അനേകര്‍ ഭാരതത്തിലും (സുന്ദര്‍ബന്‍ ദീപുകള്‍) ഇന്‍ഡോനേഷ്യയിലും ഉള്ള ദ്വീപുകളില്‍ ബോട്ട് മാര്‍ഗം സുവിശേഷം എത്തിച്ചു കൊണ്ടിരിക്കുന്നു.സഭാ സംഘടനാ വത്യാസം ഇല്ലാതെ ഭാരതത്തിലെ എല്ലാ ക്രിസ്തീയ സഭകളുടെയും സംയുക്ത സഹകരണത്തിലാണ് ഈ പ്രാര്‍ഥനാ വാരം ക്രമീകരിച്ചിരിക്കുന്നത്. പവര്‍ വിഷന്‍ ചാനല്‍ , ഹാര്‍വെസ്റ്റ് ടി.വി. എന്നീ ചാനലുകള്‍ മീഡിയ പാര്‍ട്ണേഴ്സ് ആയി പ്രവര്‍ത്തിക്കും. ജൂലൈ 4 മുതല്‍ 10 വരെ United Christian Church Media (IFMI Media) നടത്തുന്ന പ്രാര്‍ഥനാ വാരം ആണ് മറ്റൊരു പ്രധാന പ്രോഗ്രാം.