ഒ.പി.ടി നിയമത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി അമേരിക്ക; പഠനശേഷം വിദേശികൾ തുടരേണ്ട

വാഷിങ്ടൺ: ഇനി മുതൽ വിദ്യാഭ്യാസത്തിന് ശേഷം, വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ, പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നു അമേരിക്ക. ഓപ്ഷനൽ പ്രാക്ടീസ് ട്രെയിനിങ് (ഒ.പി.ടി) നിയമത്തിൽ മാറ്റം വരുത്തണം എന്ന് മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ് ഗേറ്റ്സ് എന്നീ അംഗങ്ങൾ യു.എസ് കോൺഗ്രസിൽ ആവശ്യം ഉന്നയിച്ചു. വേതനം കുറച്ചു നൽകി വിദേശികളെ ജോലിക്ക് നിയമിക്കുന്നതിലൂടെ സ്വദേശികളുടെ അവസരം നഷ്ടപ്പെടുകയും ഒപ്പം ഒ.പി.ടി നിയമം സ്വദേശികൾ ചെയ്തിരുന്ന തൊഴിലുകൾ നശിപ്പിക്കുകയാണെന്നും അംഗങ്ങൾ കോൺഗ്രസിൽ ആരോപിച്ചു. ഉപരി പഠനത്തിനു ശേഷം തൊഴിൽ കണ്ടെത്താൻ രാജ്യത്തെ അമേരിക്കൻ പൗരന്മാർ നന്നേ ബുദ്ധിമുട്ടുകയാണെന്നും അതിനാൽ ഒ.പി.ടി ഇല്ലാതാക്കണം എന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. രാജ്യത്ത് പാർക്കുന്ന വിദേശികളായ അതിഥി തൊഴിലാളികൾക്ക് വേണ്ടിയാണ് ഒ.പി.ടി നിയമം നടപ്പാക്കിയത്. 100,000 പേർക്ക് പഠനത്തിന് ശേഷം 3 വർഷം വരെ തൊഴിൽ ചെയ്യാൻ വേണ്ടിയായിരുന്നു. വിദേശ തൊഴിലാളികൾക്ക് പേ റോൾ നികുത അടയ്ക്കേണ്ടതില്ല. അടയ്ക്കുന്നവരുണ്ടെങ്കിൽ സ്വദേശി തൊഴിലാളി അടയ്ക്കുന്നതിനേക്കാൾ 15% വരെ കുറവാണ്.

Comments (0)
Add Comment