വാട്ട്സാപ്പില്‍ അടുത്ത വര്‍ഷം മുതല്‍ പരസ്യം വരാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്ട്സാപ്പിന്റെ സ്റ്റാറ്റസുകളിലാണ് പരസ്യം വരാന്‍ പോകുന്നത്.മുഴുവന്‍ സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന പരസ്യം മുകളിലേക്ക് സൈ്വപ്പ് ചെയ്താല്‍ ഉല്പന്നത്തെക്കുറിച്ചുള്ള വിവരങ്ങളും നല്കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. ഇത് പല ഉപഭോക്താക്കള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറത്തായിരിക്കുമെന്ന് വാര്‍ത്തകള്‍ പറയുന്നു.
ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കും.ഫേസ്ബുക്കിന്റെ തന്നെ ആപ്പുകളാണ് വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പരസ്യമുണ്ട്. ഇപ്പോഴിതാ വാട്ട്സാപ്പിലും പരസ്യം വരുന്നുവെന്ന വാര്‍ത്ത കേട്ട് ക്ഷുഭിതരായിരിക്കുകയാണ് ഉപഭോക്താക്കള്‍