കൊളംബോ: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളിൽ അനാഥരായത് 176 കുട്ടികളാണെന്നു റിപ്പോർട്ട്. ചില കുട്ടികൾക്ക് മാതാപിതാക്കൾ ഇരുവരെയും നഷ്ടമായി എന്നത് വളരെ വിഷമം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്.
മറ്റ് ചിലരുടെ അവസ്ഥ, മാതാവോ പിതാവോ ഒരാൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു എന്നതാണ്.
മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും 2019 ഏപ്രിൽ 21നു നടന്ന ഭീകരാക്രമണങ്ങളിൽ 258 പേർക്കു കൊല്ലപ്പെടുകയും, 500 പേർക്കു പരിക്കേൽക്കുകയും ചെയ്യ്തിരുന്നു. ഇതിൽ, മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കുന്ന കാര്യത്തിൽ കത്തോലിക്കാ സഭ പ്രത്യേക ശ്രദ്ധ കൈകൊണ്ട് എന്ന് കാർഡിനൽ മാൽക്കം ഉദ്ധരിച്ച് ഡെയിലി മിറർ റിപ്പോർട്ടു ചെയ്തു.
റോമിൽ ഈയിടെ നടത്തിയ സന്ദർശനവേളയിലാണ് കാർഡിനൽ ഇക്കാര്യം പറഞ്ഞത്. സ്ഫോടനത്തെക്കുറിച്ചും സഭ നടത്തുന്ന പുനരധിവാസശ്രമങ്ങളെക്കുറിച്ചും മാർപാപ്പയ്ക്കു വിശദവിവരം നൽകിയെന്നു കാർഡിനൽ അറിയിച്ചു.