ബൂഡപെസ്ട്: ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ ചൊവ്വാഴ്ച എത്യോപ്യൻ ക്രൈസ്തവ നേതാക്കളുമായി രാജ്യത്ത് നടക്കുന്ന ക്രൈസ്തവ പീഡനം സംബന്ധിച്ചു കൂടിക്കാഴ്ച നടത്തി.
അതിനോടൊപ്പം കുടിയേറ്റത്തിനു ശ്രമിച്ച് മനുഷ്യ കടത്തുകാരുടെ കയ്യിലെ കളിപ്പാവകളായി മാറാതെ, എത്യോപ്യയിൽ തന്നെ ജീവിതം കരുപ്പിടിപ്പിക്കാൻ ജനങ്ങളെ തങ്ങൾ സഹായിക്കുമെന്ന് സഭാ തലവന്മാർ അഭ്യര്‍ത്ഥിച്ചു. ഹംഗറി നൽകുന്ന സ്കോളർഷിപ്പുകൾക്ക് നേതാക്കന്മാര്‍ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. അഭയാർത്ഥി ക്യാമ്പിലേക്കും പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്ന ആശുപത്രിയിലേക്കും സഹായമെത്തിക്കുന്നതിൽ ഹംഗറി പ്രത്യേക ഇടപെടല്‍ നടത്തിയിരിന്നു.