ഗോമ: കിഴക്കൻ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിൽ യാത്രാവിമാനം വീടുകൾക്കു മേൽ തകർന്നു വീണ് 24 പേർ കൊല്ലപ്പെട്ടു.
നോർത്ത് കിവുവിൽ ജനവാസ പ്രദേശത്താണ് വിമാനം തകർന്നു വീണത്.
നോർത്ത് കിവു വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന ഉടൻ തന്നെ വിമാനം അപ്രതീക്ഷിതമാവുക്കുകയും കുറച്ചു സമയത്തിനുശേഷം സമീപത്തുള്ള ജനവാസമേഖലയിൽ തകർന്നു വീഴുകയുമായിരുന്നു. വിമാനത്തിൽ 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വീടുകൾ തകർന്നു കൊല്ലപ്പെട്ടവരിൽ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ഉൾപ്പെടുന്നു.
നോർത്ത് കിവുവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഗോമയിലെ ബേനിയിലേക്കു പോകുകയായിരുന്നു ബസി.ബീയുടെ ഉടമസ്ഥതയിലുള്ള ഡോർണിയർ 228 ഇരട്ട എൻജിൻ വിമാനമാണു തകർന്ന വീണത്.