അമേരിക്കയിൽ പബ്ലിക് സ്കൂളുകളിൽ പ്രാർഥന നടത്തുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും

വാഷിംഗ്ടൺ : രാജ്യത്തുള്ള എല്ലാ പബ്ലിക് സ്കൂളുകളിലും ഇനി മുതൽ പ്രാർഥന നടത്തുന്നതിനുള്ള ഫെഡറൽ ഫണ്ട് അനുവദിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു.

ഫെഡറൽ പരിപാടികളിൽ റിലിജിയസ് ഓർഗനൈസേഷനുകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നതിനു പ്രസിഡന്‍റ് ട്രംപ് നടപടികൾ സ്വീകരിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

ട്രംപിന്‍റെ ഇവാഞ്ചലിക്കൽ അഡ്വൈസറി ബോർഡ് അംഗം ജോണി മൂർ വൈറ്റ് ഹൗസിന്‍റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തു.

Comments (0)
Add Comment