കാലിഫോർണിയ: നവമാധ്യമ രാജാവ്; ഒരു പക്ഷെ ഇന്നത്തെ ലോക ശതമാനത്തിൽ പകുതിയും നിയന്ത്രിക്കുന്നത് ഇവർ തന്നെ. അതെ, സോഷ്യൽ മീഡിയാ രാജാവ് ഫേസ്ബുക്ക് ഇനി പുതിയ ഫേസുമായി.
ന്യൂ ഫേസ്ബുക്ക് എന്നാണ് കക്ഷിക്ക് ഇടാൻ ഉദ്ദേശിക്കുന്ന പുതിയ പേര്. അടിമുടി പുതുമയുള്ള ഡിസൈനിൽ അവതരിപ്പിക്കാനാന്ന് അണിയറയിൽ അധീകൃതർ പദ്ധതിയിട്ടിരിക്കുന്നത്. ഇരുണ്ട നിറത്തിൽ ഡാർക്ക് മോഡ് ആയിരിക്കും ന്യൂ ഫേസ്ബുക്കിന്റെ ഏറ്റവും പ്രധാന ആകർഷണം. ഡാർക്ക് മോഡ് താത്പര്യമില്ലാത്തവരെ ലക്ഷ്യമിട്ടുള്ള ഡിസൈനും ന്യൂ ഫേസ്ബുക്കിലുണ്ടാകും.
പുതിയ ഡിസൈൻ ഉപയോഗിച്ച ശേഷം അഭിപ്രായമറിയിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കൾക്ക് കമ്പിനിയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നുളള അഭിപ്രായം കൂടി കണക്കിലെടുത്താകും ന്യൂ ഫേസ്ബുക്കിന്റെ അന്തിമരൂപം പുറത്തിറങ്ങുക.