മനില: ഫിലിപ്പിൻസിൽ ശക്തമായ ഭൂചലനം ഉണ്ടായി. പ്രാദേശീക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40നായിരുന്നു രാജ്യത്തെ നടുക്കിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ഫിലിപ്പിൻസിൽ ഇന്നലെ ഉച്ചയ്ക്ക് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപെട്ടില്ല.