അങ്കാറ : തുർക്കി രാജ്യത്ത് വീണ്ടും ഭൂചലനം. തുർക്കിയിലെ മനിസ പ്രവിശ്യയിലാണ് ഇന്ന് (തിങ്കൾ) രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
അതേസമയം ഞായറാഴ്ച പകൽ തുർക്കി-ഇറാൻ അതിർത്തിക്കു സമീപമുണ്ടായ ഭൂചലനത്തിൽ ഒൻപത് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.