ജറുസലേം: കൊറോണ വൈറസ് ബാധ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിനിടെ ജാഗ്രതയുടെ ഭാഗമായി ജനങ്ങൾക്ക് ഉപദേശവുമായി ഇസ്രായേല്‍ രാജ്യത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കുകയും ഇന്ത്യൻ പൈതൃക സംസ്കാര രീതിയിൽ കൈകൂപ്പി നമസ്തേ പറഞ്ഞ് ആളുകളെ സ്വീകരണമെന്ന് നെതന്യാഹു പ്രസ്താവിച്ചു.
കൈകള്‍ കൂപ്പി നമസ്‌തേ എന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ശാലോമെന്നോ വന്ദനം ചൊല്ലാം ഇതിലൂടെ ഹസ്തദാനം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കാം.
നിലവിൽ രാജ്യത്ത് ഇപ്പോൾ 15 പേർക്ക് കൊറോണ ബാധിക്കുകയും 7,000 പേര്‍ നിരീക്ഷണത്തിലുമായി കഴിയുന്നു എന്ന് ഔദ്യോഗിമായി സ്ഥിതീകരിച്ചു.