വാഷിംഗ്ടൺ: കോവിഡ്-19 വ്യാപകമായി പടരുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി അമേരിക്ക. 30 ദിവസത്തേക്കാണ് യാത്രാ വിലക്ക്. യൂറോപ്പിലേക്കും യൂറോപ്പിൽനിന്ന് അമേരിക്കയിലേക്കുമാണ് വിലക്കെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. യുഎസിൽ കൊറോണ ബാധിച്ച് 38 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,135 പേർക്ക് വൈറസ് ബാധിക്കുകയും ചെയ്തു.