ന്യൂയോർക്ക്: കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തെ മഹാശക്തികളിൽ ഒന്നായ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗ പ്രതിരോധത്തിനായി 5000 കോടി ഡോളറിന്റെ പദ്ധതികള്‍ നടപ്പിലാക്കാനാണ് അമേരിക്ക ഉദ്ദശിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. ഇപ്പോൾ യൂറോപ്പ് മുഴുവൻ കോവിഡ്-19 വ്യാപനത്തിന്റെ കേന്ദ്രമായി മാറുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ ആശങ്ക രേഖപ്പെടുത്തി. വൈറസ് ബാധ തടയാന്‍ വിവിധ അതിര്‍ത്തികൾ അടച്ചിടുന്ന നടപടികള്‍ വിവിധ രാജ്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഇതോടെ ആഗോളതലത്തില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5417ൽ എത്തി എന്നാണ് പുറത്ത് വരുന്ന ഔദ്യോഗിക കണക്കുകൾ. ചൈനയില്‍ മരണസംഖ്യ 3177 ആയി. സ്പെയിനില്‍ രണ്ട് ദിവസത്തിനുള്ളില്‍ 133 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇന്നലെ മാത്രം 250 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 137 രാജ്യങ്ങളിലായി ഒരുലക്ഷത്തി നാല്പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് ബാധ തടയാന്‍ ഡെന്മാര്ക്കും പോളണ്ടും വിദേശികള്‍ക്ക് പൂര്‍ണമായിയും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.