ലണ്ടൻ : ലോകത്താകമാനം കോവിഡ്19 വൈറസ് ബാധയാൽ നിശ്ചലമാകുന്ന ഈ പശ്ചാത്തലത്തിൽ യു.ക്കെയിൽ ദേശീയ ലോക്ക്ഡൗൺ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ബ്രിട്ടൻ ഭരണകൂടം തീരുമാനിച്ചു. രോഗവ്യാപനം വർധിച്ചിരിക്കുന്ന ഈ അടിയന്തര ഘട്ടത്തിൽ ലോക്ക്ഡൗണിൽ ഇളവ് കൊണ്ട്വരുന്നത് പൊതുജനാരോഗ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഹാനികരമാകുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പ്രസ്താവിച്ചു.
രാജ്യത്ത് ഇന്നലെ (വ്യാഴം) മാത്രം 861 കോവിഡ് മരണങ്ങളും 4,617 പേർക്ക് രോഗം ബാധിച്ചതുമായയാണ് പുറത്ത് വരുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 13,729 ഉം, രോഗം ബാധിച്ചത് 103,093 പേർക്കെന്നും സ്ഥിതികരിച്ച റിപ്പോർട്ടുകൾ.
രാജ്യത്ത് രോഗവ്യാപനത്തിന്റെ തോതിൽ കുറവ് വന്നിട്ടില്ല. മഹാമാരിയുടെ ഏറ്റവും അപകടരമായ ഘട്ടത്തിലാണ് രാജ്യമെന്ന് എന്ന് ഡൊമിനിക് റാബ് കൂട്ടിച്ചേർത്തു.