ടെഹ്റാൻ : ഇറാൻ തലസ്ഥാനം, ടെഹ്റാനിലെ ക്ലിനിക്കിൽ വാതകം ചോര്‍ന്ന് തുടർന്നുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്ന് അധികൃതർ പ്രസ്താവിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വാതക ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഫോടന ശേഷം, മണിക്കൂറുകൾക്കുളിൽ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്.