റിയോ ഡി ജെനീറോ: കോവിഡ് മൂലം ലോകമെമ്പാടുമായി മരണപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് ബ്രസീലിലെ റിയോ ഡി ജെനീറോയിലെ കോര്‍കോവാഡോ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപം വീണ്ടും ദീപാലങ്കാരങ്ങളാല്‍ ആദരവ് അർപ്പിച്ചു. ജൂലൈ ഒന്നിനാണ് ഐക്യരാഷ്ട്ര സഭയുടെ സഹായത്തോടെ ബ്രസീലിലെ കാരിത്താസ് ബ്രസീലുമാണ് ഇത് ഒരുക്കിയത്. വിവിധ വര്‍ണ്ണത്തിലും നിറങ്ങളിലും മുങ്ങിക്കുളിച്ച് നില്ക്കുന്ന രൂപത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിന് മുന്‍പ്, കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍മാരും, നേഴ്സുമാരും ഉള്‍പ്പെടെ മെഡിക്കല്‍ രംഗത്ത് ജോലിചെയ്യുന്നവരോടുള്ള ആദരവ് സൂചിപ്പിച്ചുകൊണ്ട് ഈസ്റ്റര്‍ ദിനത്തില്‍ മെഡിക്കല്‍ പ്രൊഫഷനലുകളുടെ യൂണിഫോമായ വെളുത്ത കോട്ടും, ആരോഗ്യ പരിപാലന രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ ഭാഷകളിലുള്ള സന്ദേശങ്ങളും ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തില്‍ പ്രതിഫലിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള രണ്ടാമത്തെ രാഷ്ട്രം ബ്രസീലാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് ഏതാണ്ട് 14 ലക്ഷത്തോളം പേര്‍ക്കാണ് ബ്രസീലില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 61,884 പേര് മരണമടഞ്ഞു.
അതെ സമയം, കൊറോണ ബാധിച്ചവരുടെ കണക്കിൽ റഷ്യയേയും പിന്തള്ളി ഇന്ത്യയിൽ കൂടുന്നു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തതാണ്. ഞായറാഴ്ച വൈകുന്നേരം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6.9 ലക്ഷം കവിഞ്ഞു. ഇന്ത്യ നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലാണ്. ഞായറാഴ്ച രാജ്യത്ത് റിക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ 25,000 കേസുകൾ. ആദ്യ കേസ് ജനുവരി അവസാനം കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്.