വെല്ലിംഗ്ടൺ: കോവിഡിന്റെ രണ്ടാം വരവിൽ പതറി ന്യൂസീലൻഡ്. കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് ഉൾപ്പടെ പ്രധാനപെട്ട എല്ലാ കാര്യങ്ങളും മാറ്റി വച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്ഡേന് പ്രസ്താവിച്ചു. സെപ്റ്റംബര്‍ 19നാണ് ന്യൂസിലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനുമായും ചര്‍ച്ച നടത്തിയതിന് ശേഷം ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ നിലവിൽ ഇപ്പോൾ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത്, പ്രധാനമായും ഓക്ക്ലാൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കുവാന്‍ പ്രമുഖ രാഷ്ട്രീയ എതിർ-സഖ്യ കക്ഷികളുടെ സമ്മര്‍ദ്ദം പ്രധാനമന്ത്രിക്ക് ഏറ്റിരുന്നു. ഏകദേശം നൂറ്റിഇരുപത് ദിവസത്തോളം രാജ്യത്ത് നേരിട്ടോ സമ്പര്‍ക്കത്തിലൂടെയുള്ള രോഗം പകര്‍ച്ച, ഒരൊറ്റ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിലായിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. രോഗത്തിന്റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.
അതേസമയം, ഇന്ത്യയിൽ അരലക്ഷം കടന്ന് കൊവിഡ് മരണങ്ങൾ. ആകെ 50,921 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 6,76,900 ആയി. രോഗമുക്തരുടെ എണ്ണം 19 ലക്ഷം കടന്നത് രാജ്യത്തെ ആശ്വാസമേകുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 1,919,842 ആണ്.24 മണിക്കൂറിനിടെ 57,881 പോസിറ്റീവ് കേസുകളും 941 മരണവും റിപ്പോർട്ട് ചെയ്തു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ് തുടരുന്നത്. 1.92 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. കൊവിഡ് പരിശോധകൾ മൂന്ന് കോടി കടന്നുവെന്ന് ഐസിഎംആർ അറിയിച്ചു. ആകെ 3,00,41,400 സാമ്പിളുകൾ പരിശോധിച്ചു. 24 മണിക്കൂറിനിടെ 731,697 സാമ്പിളുകൾ പരിശോധിച്ചെന്നും ഐസിഎംആർ അറിയിച്ചു. രോഗമുക്തി നിരക്ക് 72.51 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 57,584 പേർ രോഗമുക്തരായി.