ലോകത്തിൽ ബൈബിള്‍ വിതരണത്തില്‍ വന്‍ വര്‍ദ്ധന; വിതരണം ചെയ്തത് 300 മില്യണ്‍ ബൈബിളുകൾ

വാഷിംഗ്ടണ്‍ ഡി‌.സി: ലോകത്താകമാനം വിശുദ്ധ ബൈബിളിന്റേ വിതരണത്തില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം നാല് കോടിയിൽ പരം സമ്പൂര്‍ണ്ണ ബൈബിളുകളും, 1.5 കോടിയിലധികം പുതിയ നിയമങ്ങളുമാണ് വിതരണം ചെയ്യപ്പെട്ടത്. ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ എന്ന സംഘടനയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമായി 148 ബൈബിള്‍ സൊസൈറ്റികൾ ഉണ്ട്, തങ്ങളുടെ അസോസിയേഷനില്‍ അതിൽ ഒരു സംഘടനയുടെ മാത്രം പ്രസാധകരുടെ കണക്കുകള്‍ മാത്രമാണ് ഗ്ലോബല്‍ സ്ക്രിപ്ച്ചര്‍ ഡിസ്ട്രിബ്യൂഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ 37 ലക്ഷം ബൈബിളുകളാണ് കഴിഞ്ഞ വര്‍ഷം വിതരണം നടത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും (12.7 ലക്ഷം) ആഫ്രിക്കയിലാണ് വിതരണം ചെയ്തതെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്യപ്പെട്ട ബൈബിളുകളുടെ നാലിലൊന്നു ഭാഗവും ഡിജിറ്റല്‍ രൂപത്തിലായിരുന്നു. ഡിജിറ്റല്‍ ബൈബിളുകളുടെ കാര്യത്തില്‍ ഇതുപോലൊരു വര്‍ദ്ധനവ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ്. കഴിഞ്ഞ വർഷം, ഒരു കോടി ബൈബിള്‍ പ്രതികളാണ് ഇന്റര്‍നെറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതും അതിൽ നിന്ന് ഭാഷാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് സ്പാനിഷിലും പോര്‍ച്ചുഗീസുമാണ്.

ഭൂഖണ്ഡങ്ങൾ സംബന്ധിച്ചു നോക്കുകയാണെങ്കിൽ,
ഏഷ്യ, മധ്യ-തെക്കന്‍ അമേരിക്ക, യൂറോപ്പ് മദ്ധ്യപൂര്‍വ്വേഷ്യ എന്നീ മേഖലകളാണ് ഡിജിറ്റല്‍ ഡൌണ്‍ലോഡിംഗിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്രസീലിലാണ് (18 ലക്ഷം) ഏറ്റവും കൂടുതല്‍ ബൈബിളുകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. 2019-ല്‍ ബൈബിള്‍ സൊസൈറ്റികള്‍ ഇരുപതോളം രാജ്യങ്ങളിലെ 1,65,000 ജനങ്ങള്‍ക്കിടയില്‍ സാക്ഷരതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ 45 ലക്ഷം വിശുദ്ധ ലിഖിത ഭാഗങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടുന്നു.

Comments (0)
Add Comment